Thursday, May 2, 2024
indiaNewsSports

ഇന്ത്യയുടെ നീരജിന് കൈ നിറയെ സമ്മാനങ്ങള്‍

 ഒരു കോടിയുമായി ചെന്നൈ സൂപ്പര്‍ കിംങ്‌സ്

ടോക്യോയില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ നീരച് ചോപ്രയ്ക്ക് കൂടുതല്‍ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ബി.സി.സി.ഐയും, ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് താരത്തിന് ഒരു കോടി രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചുത്. നീരജ് ഒളിമ്പിക്‌സില്‍ എറിഞ്ഞിട്ട 87.58 മീറ്റര്‍ ദൂരത്തിന്റെ സ്മരണക്കായി 8758 എന്ന നമ്പറില്‍ പ്രത്യേക ജഴ്‌സിയും ചെന്നെ സൂപ്പര്‍ കിംഗ്‌സ് പുറത്തിറക്കും.

”നീരജ് ചോപ്രയുടെ നേട്ടം ഈ രാജ്യത്തെ കോടിക്കണക്കിന് മനുഷ്യര്‍ക്ക് പ്രചോദനമാണ്. ഏത് കായിക ഇനത്തിലും ഇന്ത്യക്കാര്‍ക്ക് ഉയരത്തില്‍ എത്താമെന്ന ആത്മവിശ്വാസമാണ് നീരജ് പകര്‍ന്നിരിക്കുന്നത് ‘ ചെന്നെ സൂപ്പര്‍ കിംഗ്‌സ് വക്താവ് ഇതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. ഇതിന് പുറമേ ബി.സി.സി.ഐ യുടെ വകയായി നീരജിനും, വെള്ളി മെഡല്‍ ജേതാക്കളായ മീരാഭായ് ചാനുവിനും, രവി ദഹിയക്കും 50 ലക്ഷം രൂപ വീതവും പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്.