Thursday, May 16, 2024
keralaNewspolitics

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി വീണ്ടും ജോസ് കെ. മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി വീണ്ടും ജോസ് കെ.മാണിയെ തെരഞ്ഞെടുത്തു. മന്ത്രി റോഷി അഗസ്റ്റിനെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായും യോഗം അംഗീകരിച്ചു.ഡോ.എന്‍.ജയരാജ്,തോമസ് ചാഴികാടന്‍,പി .കെ സജീവ്, എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍.എന്‍.എം രാജുവിനെ ട്രഷററായും തെരഞ്ഞെടുത്തു.ഏഴ് പേരാണ് രാഷ്ട്രീയകാര്യ സമിതിയിലുള്ളത്.കോട്ടയത്ത് നടന്ന പാര്‍ട്ടി ജന്മദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്.15 ജനറല്‍ സെക്രട്ടറിമാര്‍, 23 ഉന്നതാധികാര സമിതി അംഗങ്ങളും, 91 സ്റ്റീയറിംങ് കമ്മിറ്റി അംഗങ്ങള്‍, 131 സെക്രട്ടറിയേറ്റ് അംഗങ്ങള്‍, 536 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവരെയും യോഗത്തില്‍ തെരഞ്ഞെടുത്തു.
വര്‍ഗ്ഗീയശക്തികളെ വീറ്റോ ചെയ്യുന്നത് പ്രാദേശികകക്ഷികള്‍;ജോസ് കെ മാണി എം.പി. കേരള കോണ്‍ഗ്രസ് എമ്മിന്റെ 59 ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി.ജെ.പിയെ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിരോധിക്കാന്‍ കഴിയാതെ ഇടറി നില്‍ക്കുന്ന കോണ്‍ഗ്രസ്സ് ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തെയാണ് നേരിടുന്നത്. പ്രാദേശികകക്ഷികളും ഇടതുപക്ഷവും അണിനിരക്കുന്ന വിശാലമായ ജനാധിപത്യ മതേതര സഖ്യം ബി.ജെ.പിക്ക് എതിരായി ഇന്ത്യയില്‍ രൂപപ്പെടണം. കേരളത്തിലെ എല്‍.ഡി.എഫിന്റെ രാഷ്ട്രീയ മാതൃക ഇക്കാര്യത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് വഴികാട്ടുമെന്നും ജോസ് കെ.മാണി പറഞ്ഞു. ബഫര്‍സോണ്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കൊപ്പം ഉറച്ച് നിന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) പോരാടും. കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയെഴുതിയ തീരുമാനമായിരുന്നു കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ രാഷ്ട്രീയ തീരുമാനം. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അടിത്തറ വിപുലമാക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ ജനവിഭാഗങ്ങളെ പാര്‍ട്ടിയുടെ ഭാഗമാക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.