Saturday, May 4, 2024
keralaNews

കൊച്ചിയില്‍ മാലിന്യക്കുഴിയില്‍ വീണ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം

കൊച്ചി: മാലിന്യക്കുഴിയില്‍ വീണ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം.പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലാണ് അപകടം.കമ്പനിയിലെ ജീവനക്കാരിയായ പശ്ചിമബംഗാള്‍ സ്വദേശി ഹുനൂബയുടെ മകള്‍ അസ്മിനിയാണ് മരിച്ചത്. രാവിലെ അമ്മക്കൊപ്പം പ്ലൈവുഡ് കമ്പനിയില്‍ എത്തിയതായിരുന്നു നാലുവയസ്സുകാരി. അമ്മ ജോലി ചെയ്യുന്ന സമയത്ത് കമ്പനി പരിസരത്തുള്ള വേസ്റ്റ് കുഴിയില്‍ വീണ് നാലുവയസ്സുകാരി മരിക്കുകയാണുണ്ടായത്. രാവിലെ അമ്മ ജോലിക്കെത്തിയപ്പോള്‍ കുട്ടിയും ഒപ്പമുണ്ടായിരുന്നു. ആ മേഖലയില്‍ ചുറ്റുപാടും കേന്ദ്രീകരിച്ച് നിരവധി പ്ലൈവുഡ് കമ്പനികളുണ്ട്. രാവിലെ ഏഴുമണി മുതല്‍ തന്നെ അമ്മമാര്‍ ജോലിക്കെത്തുകയും വൈകുന്നേരം ആറ് മണി കഴിഞ്ഞതിന് ശേഷമായിരിക്കും അവര്‍ തിരികെ പോകുക.ഇവര്‍ക്കായി സ്‌കൂളോ അംഗന്‍വാടി സൗകര്യമോ ഇല്ല. അതുകൊണ്ട് തന്നെ മക്കളെ കൂട്ടി ഇവര്‍ ജോലി സ്ഥലത്തേക്ക് എത്തുന്നത് പതിവാണ്. വളരെ അപകടം പിടിച്ച തൊഴിലിടങ്ങളിലാണ് രണ്ടും മൂന്നും നാലും വയസ്സുള്ള കുട്ടികളെയും കൊണ്ട് മാതാപിതാക്കള്‍ ജോലിക്കെത്തുന്നത്. ജോലിക്കിടെ അമ്മക്ക് മകളെ കൃത്യമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. കുഞ്ഞ് കമ്പനി പരിസരത്തുള്ള വേസ്റ്റ് കുഴിയുടെ സമീപത്തേക്ക് അറിയാതെ പോകുകയും അതിനുള്ളിലേക്ക് വീണു പോകുകയുമായിരുന്നു. മൃതദേഹം പെരുമ്പാവൂരിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.