Saturday, April 20, 2024
NewsSportsworld

ഡെന്മാര്‍ക്ക് – ടുണീഷ്യ മത്സരം ഗോള്‍രഹിത സമനിലയില്‍

ദോഹ: ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് ഡി മത്സരത്തില്‍ ഡെന്മാര്‍ക്കിനെ ഗോള്‍രഹിത സമനിലയില്‍ പൂട്ടി ടുണീഷ്യ. ആവേശകരമായ മുന്നേറ്റങ്ങളും ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളും വിരളമായ മത്സരം വിരസത കൊണ്ട് ശ്രദ്ധേയമായി. ലഭിച്ച രണ്ട് അവസരങ്ങളും മുതലാക്കാന്‍ ഡെന്മാര്‍ക്കിന് സാധിക്കാതെ പോയതോടെ, മത്സരം അനിവാര്യമായ സമനിലയില്‍ കലാശിച്ചു.മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ടുണീഷ്യ നടത്തിയ മുന്നേറ്റങ്ങളും ഗോളിലേക്ക് എത്തിയില്ല. ഡെന്മാര്‍ക്ക് വലയിലെത്തിച്ച പന്ത് റഫറി ഓഫ് സൈഡ് വിധിക്കുകയും ചെയ്തു. പന്ത് അധികസമയവും കൈവശം വെച്ചിരുന്നത് ഡെന്മാര്‍ക്ക് ആയിരുന്നു. ഡാനിഷ് മിഡ്ഫീല്‍ഡര്‍ തോമസ് ഡിലെനി പരിക്കേറ്റ് പിന്മാറിയതും അവര്‍ക്ക് തിരിച്ചടിയായി.