Sunday, May 5, 2024
keralaNewsUncategorized

സന്യാസി ശ്രേഷ്ഠന്മാരുടെ സംസ്ഥാന സമ്മേളനം എരുമേലിയിൽ

എരുമേലി: സംസ്ഥാനത്തെ വിവിധ ആശ്രമ പരമ്പരകളിൽപ്പെട്ട സന്യാസി ശ്രേഷ്ഠന്മാരുടെ സംസ്ഥാന ശിബിരം എരുമേലിയിൽ നടക്കും. കേരള മാർഗദർശക മണ്ഡലം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 14, 15, 16 തീയതികളിലായി എരുമേലി കൊരട്ടി കെ ടി ഡി സിയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 14 ന് രാവിലെ 11 മണിക്ക് മാർഗ്ഗദർശക് മണ്ഡലം സംസ്ഥാന അധ്യക്ഷൻ കൊളത്തൂർ ആശ്രമം മണാധിപതി സ്വാമി ചിദാനന്ദപുരി ശിബിരം ഉദ്ഘാടനം ചെയ്യും .
വാഴൂർ തീർത്ഥപാദ ആശ്രമം മണാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥാടകർ അധ്യക്ഷത വഹിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ധർമ്മജാഹരണവും – സന്യാസിമാരും എന്ന വിഷയത്തിൽ സംബോധ് ഫൗണ്ടേഷൻ മുഖ്യ ആചാര്യൻ അദ്ധ്യാത്മാനന്ദ സരസ്വതി ക്ലാസ് എടുക്കും. 4. 30ന് സന്യാസചര്യ എന്ന വിഷയത്തിൽ ശ്രീരാമകൃഷ്ണ മിഷൻ പ്രബുദ്ധ കേരളം മാസിക എഡിറ്റർ
സ്വാമി നന്ദാത്മാജാനന്ദ ക്ലാസെടുക്കും. വൈകിട്ട് 7 മുതൽ 8 വരെ സത്സംഗം .              15ന് രാവിലെ 10 മണിക്ക് ഉപനിഷത്തുകളെ മുൻനിർത്തിയുള്ള മാഹാവാക്യങ്ങളുടെ ചർച്ച വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദതീർത്ഥാർ എടുക്കും. ഉച്ചയ്ക്ക് 12 മുതൽ 12 .30 വരെ യുവതലമുറയുടെ നാശത്തിന് വഴിതെളിക്കുന്ന മദ്യ – മയക്ക് മരുന്ന് ലഹരി ഉപയോഗങ്ങളുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രചരണ പരിപാടിയുടെ ചർച്ച നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് സന്യാസം എന്ന വിഷയത്തെ സംബന്ധിച്ച് ചർച്ച സ്വാമി ചിദാനന്ദപുരി നയിക്കും. 4.30 മുതൽ 6 മണി വരെ മാർഗദർശനം മണ്ഡലത്തിൽ നിന്നും സമാജം പ്രതീക്ഷിക്കുന്നത് എന്ന വിഷയത്തിൽ വിശ്വഹിന്ദു പരിഷത്ത് അന്തർദേശീയ ജോയി: സെക്രട്ടറിസ്ഥാണുമാലയൻ ക്ലാസെടുക്കും.7 മണി മുതൽ 8 മണി വരെ സത് സംഗം .16ന്  സമാപനത്തോടനുബന്ധിച്ച് രാവിലെ 9 മണി മുതൽ 11 മണിവരെ മതപരിവർത്തനം , അന്ധവിശ്വാസ നിരോധന നിയമം എന്ന വിഷയത്തിൽ സ്വാമി ചിദാനന്ദപുരി ക്ലാസെടുക്കും. ആധ്യാത്മിക പ്രവർത്തനങ്ങളുടെ ഭാഗമായി സമൂഹത്തിന്റെ ക്ഷേമം ലക്ഷ്യത്തിനായി പ്രാർത്ഥിക്കുന്ന സന്യാസ സമൂഹം സമാജത്തിന്റെ വിവിധ പ്രശ്നങ്ങളും – പരിഹാരങ്ങളും ചർച്ച ചെയ്യുമെന്നും പ്രതിനിധികൾ പറഞ്ഞു. എരുമേലി മീഡിയ സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ മാർഗ്ഗദർശക മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സത് സ്വരൂപാനന്ദ സരസ്വതി, സ്വാഗതസംഘം രക്ഷാധികാരി കെ കെ മോഹൻദാസ് , പ്രസിഡന്റ് വി.എസ് വിജയൻ പാറത്തോട്, ജനറൽ കൺവീനർ എൻ. ആർ വേലിക്കുട്ടി എന്നിവർ പങ്കെടുത്തു.