Saturday, April 20, 2024
indiaNews

എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

സംഗീതജ്ഞന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഇന്നലെയാണ് എസ്.പി.ബി അന്തരിച്ചത്. 12 മണി കഴിഞ്ഞ് നടന്ന സംസ്‌കാര ചടങ്ങില്‍ തമിഴ് നടന്‍ വിജയ്, സംവിധായകന്‍ ഭാരതിരാജ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. മകന്‍ എസ്.പി ചരണാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഭാര്യ സാവിത്രിയും മകള്‍ പല്ലവിയും അന്ത്യോപചാര ചടങ്ങിലുണ്ടായിരുന്നു.കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നു ദീര്‍ഘനാളായി ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 74കാരനായ ഇദ്ദേഹം ഈ മാസം എട്ടിനു കൊവിഡ് മുക്തനായിരുന്നെങ്കിലും ആരോഗ്യനില വഷളായതിനാല്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു.