Monday, April 29, 2024
keralaNewspolitics

കോണ്‍ഗ്രസ് ജനകീയ വിചാരണ സമരം നാളെ 11 മണിയ്ക്ക്.

യു.ഡി.എഫ്. വോട്ടു വാങ്ങി വിജയിച്ച ശേഷം ഇടതുപാളയത്തിലേയ്ക്ക് കൂറുമാറിയ തോമസ് ചാഴിക്കാടന്‍ എം.പി.യും, എന്‍.ജയരാജ് എം.എല്‍.എ.യും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് വാര്‍ഡു കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയില്‍ 5000 കേന്ദ്രങ്ങളില്‍ നാളെ രാവിലെ 11 മണിയ്ക്ക്
‘ജനവഞ്ചനയ്‌ക്കെതിരെ ജനകീയ വിചാരണ സമരം നടത്തുന്നതാണ്. വാര്‍ഡ്തല സമരത്തിനൊപ്പം ബ്ലോക്ക് ആസ്ഥാനങ്ങളില്‍ വിപുലമായ വിധത്തിലും സമരം നടത്തും.5 പേരു വീതമുള്ള സംഘങ്ങളായി 10-20 മീറ്റര്‍ അകലത്തില്‍ നിന്ന് പ്ലക്കാര്‍ഡും, പതാകയുമേന്തിയാണ് സമരം നടത്തുന്നത്.ജോസ് വിഭാഗം യു.ഡി.എഫ് നോട് കാട്ടിയ കൊടും ചതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന കൊടുംകാറ്റായി ഈ സമരം മാറുമെന്നും ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു .