Friday, May 3, 2024
keralaNewspolitics

കെ.കെ.ശൈലജയ്‌ക്കെതിരായ സൈബര്‍ അതിക്രമത്തില്‍ യുവാവിനെ അറസ്റ്റില്‍

കോഴിക്കോട് : വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയ്‌ക്കെതിരായ സൈബര്‍ അതിക്രമത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല കമന്റ് ഇട്ട മെബിന്‍ തോമസിനെയാണ് കോഴിക്കോട് തൊട്ടില്‍പാലം പൊലീസ് അറസ്റ്റ് ചെയ്തത്.

ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയിലാണ് നടപടി. മെബിന്‍ തോമസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആണെന്നാണ് സിപിഎം ആരോപിക്കുന്നത്. കലാപ ആഹ്വാനം സ്ത്രീകളെ അധിക്ഷേപിക്കല്‍ എന്നിവയാണ് ചുമത്തിയ കുറ്റങ്ങള്‍.