Wednesday, May 15, 2024
keralaNews

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും.

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. നിയന്ത്രണങ്ങള്‍ തുടരണമെന്ന് ആരോഗ്യവകുപ്പും പൊലീസും ഉന്നതതല യോഗത്തില്‍ നിലപാടെടുത്തു. നാളെ കലക്ടര്‍മാരുടെ യോഗത്തിനുശേഷം ഇളവുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കും. നിലവിലെ സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്നു വിദഗ്ധസമിതി യോഗത്തെ അറിയിച്ചു. വടക്കന്‍ കേരളത്തിലെ പരിശോധന വര്‍ധിപ്പിക്കാനും തീരുമാനിച്ചു.

കഴിഞ്ഞദിവസം 12100 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683, കാസര്‍കോട് 593, കോട്ടയം 568, പത്തനംതിട്ട 299, വയനാട് 276, ഇടുക്കി 261 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. ടിപിആര്‍ 6ന് താഴെയുള്ള 143, ടിപിആര്‍ 6നും 12നും ഇടയ്ക്കുള്ള 510, ടിപിആര്‍ 12നും 18നും ഇടയ്ക്കുള്ള 293, ടിപിആര്‍ 18ന് മുകളിലുള്ള 88 ഉം തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.