Wednesday, May 15, 2024
keralaNews

മാരുതി വാന്‍ ഇടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍ മരിച്ചു.

നിയന്ത്രണം തെറ്റി വന്ന മാരുതി വാന്‍ ഇടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍ മരിച്ചു.ഇടകടത്തി അറയാഞ്ഞിലിമണ്ണ് സ്വദേശി പ്ലാമൂട്ടില്‍ കണ്ണന്‍ (40)ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു അപകടം.അറയാഞ്ഞിലി മണ്ണ് പാലത്തിന്റെ അരികില്‍ നില്‍ക്കുകയായിരുന്ന കണ്ണനെ സുഹൃത്തിന്റെ മാരുതി വാന്‍ നിയന്ത്രണം തെറ്റി വന്ന ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് വെച്ചുച്ചിറ പോലീസ് പറഞ്ഞു. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല മൃതദേഹം മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍.കോവിഡ് ടെസ്റ്റിനും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹം സംസ്‌കരിക്കും.ഭാര്യ:സൗമ്യ വിദേശത്താണ്.മക്കള്‍. ആതിര, അപ്പു.