Wednesday, May 8, 2024
keralaNewspolitics

ജനവിധി തികച്ചും അപ്രതീക്ഷിതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ജനവിധി തികച്ചും അപ്രതീക്ഷിതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ വിജയം ഉണ്ടാകാന്‍ ഉള്ള രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്നില്ല.ആത്മ വിശ്വാസം തകര്‍ന്നിട്ടില്ല. തിരിച്ചടി ഉണ്ടായപ്പോള്‍ തന്നെ വിശദമായി പഠിച്ചു വിലയിരുത്തി മുന്നോട്ട് പോയിട്ടുണ്ട്. ആത്മാര്‍ഥമായി കഠിന അധ്വാനം ചെയ്തവരെ അഭിനന്ദിക്കുന്നുവെന്നും മുല്ലപ്പള്ളി. പരാജയത്തെ കുറിച്ചു പഠിക്കും, വിജയിച്ച യുഡിഎഫ് സ്ഥാനര്‍ത്ഥികള്‍ക്ക് അഭിവാദ്യമെന്നും മുല്ലപ്പള്ളി.

എല്‍ ഡി എഫ് വിജയം അംഗീകരിക്കുന്നുവെന്ന്&ിയുെ;പി ജെ ജോസഫ്.വിജയം ഭരണ നേട്ടമായി ഇടതുപക്ഷത്തിന് പറയാം. കുറവ് മനസിലാക്കി മുന്നോട്ടുപ്പോകും. കേരള കോണ്‍ഗ്രസ് ബലാബലത്തില്‍ വലിയ നഷ്ടമില്ല. പരസ്പരം മല്‍സരിച്ച നാലില്‍ രണ്ടു സീറ്റില്‍ ജയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ പാളിച്ചകള്‍ യുഡിഎഫ് പരിഹരിച്ചില്ലെന്നും പി ജെ ജോസഫ്. പാലായില്‍ മാണി സി കാപ്പന്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും പിജെ ജോസഫ്.