Friday, May 3, 2024
keralaNewspolitics

ധര്‍മടത്ത് പിണറായിയുടെ കട്ടൗട്ടിലെ തല വെട്ടിമാറ്റി

ധര്‍മടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിണറായി വിജയന്റെ കട്ടൗട്ട് നശിപ്പിച്ചതായി പരാതി. മമ്പറം പാലത്തിനു സമീപം സ്ഥാപിച്ച കട്ടൗട്ടിലെ തല വെട്ടിമാറ്റിയ നിലയിലാണ്. സിപിഎം മമ്പറം ലോക്കല്‍ സെക്രട്ടറിയുടെ പരാതിയില്‍ പിണറായി പൊലീസ് കേസെടുത്തു.

കട്ടൗട്ട്ന  ശിപ്പി ച്ച നടപടി പ്രാകൃതവും പ്രതിഷേധാര്‍ഹവുമാണെന്നു സിപിഎം ജില്ലാ സെക്രട്ടറി എം. വി. ജയരാജന്‍ പറഞ്ഞു. ബിജെപിയുടെ ക്രിമിനല്‍ ക്വട്ടേഷന്‍ സംഘമാണ് ഇതിനു പിന്നിലെന്നും പറഞ്ഞു. പ്രകോപനം സൃഷ്ടിക്കാന്‍ ചെയ്ത നീചപ്രവൃത്തിയാണെന്നു സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചു. അതേസമയം, സംഭവത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കു പങ്കില്ലെന്നു ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ്കുമാര്‍ പറഞ്ഞു.