Wednesday, May 8, 2024
keralaNewsObituary

തിരുവല്ലയില്‍ നെല്‍കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവല്ല: കര്‍ഷകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവല്ല നിരണം സ്വദേശി രാജീവാണ് (49) മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. കൃഷി ആവശ്യത്തിന് രാജീവ് ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നു.

കൃഷി നഷ്ടമായതിനെ തുടര്‍ന്ന് കട ബാധ്യത ഉണ്ടായിരുന്നു. കഴിഞ്ഞ തവണ നെല്‍കൃഷി നഷ്ടത്തിലായി.

ഇത്തവണ വേനല്‍മഴയില്‍ എട്ട് ഏക്കര്‍ കൃഷി നശിച്ചു. ഇന്ന് രാവിലെ നെല്‍പ്പാടത്തിന്റെ കരയിലാണ് രാജീവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.