Thursday, April 25, 2024
keralaNews

കെ.എസ്.ആര്‍.ടി.സി അന്തര്‍ സംസ്ഥാന ബസ് സര്‍വിസ് നടത്തും.

ഓണത്തോട് അനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കെ.എസ്.ആര്‍.ടി.സി അന്തര്‍ സംസ്ഥാന ബസ് സര്‍വിസ് നടത്തും. ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ ആറുവരെയാണ് സര്‍വിസ് നടത്തുക.
ബംഗളൂരുവില്‍നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കോഴിക്കോട് വഴിയും പാലക്കാട് വഴിയുമായിരിക്കും സര്‍വിസ് നടത്തുക. ഈ സര്‍വിസുകളില്‍ 10 ശതമാനം അധിക നിരക്ക് ഉള്‍പ്പെടെ എന്‍ഡ്ടു എന്‍ഡ് യാത്രാനിരക്കിലായിരിക്കും സര്‍വിസ്. ടിക്കറ്റുകള്‍ ഇന്നുമുതല്‍  www.online.keralartc.com  ല്‍ ലഭ്യമാകും.കേരള, കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ തീരുമാനിക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ യാത്രക്കാര്‍ ബാധ്യസ്ഥരാകും.