Monday, April 29, 2024
keralaNewspolitics

ജനങ്ങള്‍ക്കു നന്ദി പറഞ്ഞ് പി.സി.ജോര്‍ജ്

ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ രണ്ടാം സ്ഥാനത്ത് എത്തിയെന്നത് ചെറിയ കാര്യമല്ല;

നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും ഒരു സമുദായത്തിലെ വലിയൊരു വിഭാഗവും തനിഎതിരായിരുന്നിട്ടും രണ്ടാം സ്ഥാനത്ത് എത്തിയെന്നത് ചെറിയ കാര്യമല്ലെന്ന് പി.സി.ജോര്‍ജ്. ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ മത്സരിച്ച തന്നെ രണ്ടാം സ്ഥാനത്ത് എത്തിച്ച പൂഞ്ഞാറിലെ ജനങ്ങള്‍ക്കു നന്ദി പറയുന്നതായും പി.സി.ജോര്‍ജ് അറിയിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ഇതു ഇടതുമുന്നണിയുടെ വിജയം എന്നതിനേക്കാള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ജയമാണ് ഉണ്ടായതെന്ന് ജോര്‍ജ് വിലയിരുത്തി. കോവിഡ് മഹാമാരിയുടെ കാലത്തും രണ്ടു പ്രളയ കാലത്തും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ അവരുടെ വിജയത്തിനു വലിയ തുണയായി മാറിയെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു .പൂഞ്ഞാറില്‍ 11,404 വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ്-എമ്മിലെ സെബാസ്റ്റ്യന്‍ കുളത്തിങ്കലാണ് വിജയിച്ചത്.