കുഞ്ഞിനെ വിറ്റത് 3 ലക്ഷം രൂപക്ക്

തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ ജനിച്ച പ്രസവിച്ച ഉടനെ നവജാത ശിശുവിനെ വില്‍പ്പന നടത്തിയതായി കണ്ടെത്തല്‍. കരമന സ്വദേശിയായ സ്ത്രീയാണ് പണം കൊടുത്ത് കുഞ്ഞിനെ വാങ്ങിയത്. മൂന്ന് ലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ വാങ്ങിയതെന്ന് ഇവര്‍ സമ്മതിച്ചു. വില്‍പ്പനയുടെ വിവരമറിഞ്ഞ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പൊലീസിനെ അറിയിച്ചത്. കുഞ്ഞിനെ ഏറ്റെടുത്ത സിഡബ്ല്യുസി തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കുഞ്ഞിനെ വാങ്ങിയവര്‍ക്കും വിറ്റവര്‍ക്കും എതിരെ ജെ ജെ ആക്ട് പ്രകാരം കേസെടുക്കും.