Monday, April 29, 2024
keralaNews

ക്ഷേത്ര ഉത്സവത്തിന് കതിന നിറച്ചപ്പോള്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു.

ചേര്‍ത്തല : അര്‍ത്തുങ്കല്‍ അറവുകാട് ക്ഷേത്ര ഉത്സവത്തിന് കതിന നിറച്ചപ്പോള്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. അര്‍ത്തുങ്കല്‍ ചെത്തി കിഴക്കേവെളി വീട്ടില്‍ അശോകന്‍ (54) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ ഏഴര മണിയോടെയാണ് അപകടം സംഭവിച്ചത്. പറയെടുപ്പിനായി രണ്ടു കതിന കുറ്റികള്‍ നിറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.അശോകനോടൊപ്പമുണ്ടായിരുന്ന ചെത്തി പുളിക്കല്‍ചിറ പ്രകാശനും പൊള്ളലേറ്റിരുന്നു.80 ശതമാനത്തിലേറെ പൊള്ളലേറ്റ അശോകന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മരിച്ചത്.മത്സ്യത്തൊഴിലാളിയാണ് അശോകന്‍ .സംസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.ഭാര്യ: സുവര്‍ണ്ണ,മകള്‍: അഞ്ജലി