Friday, May 3, 2024
indiaNewsObituary

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അജിത് നൈനാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റ് അജിത് നൈനാന്‍ (68) അന്തരിച്ചു. രാഷ്ട്രീയ വിഷയങ്ങള്‍ സംബന്ധിച്ച കാര്‍ട്ടൂണുകളായിരുന്നു അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ടൈം ഓഫ് ഇന്ത്യയിലെ പ്രശസ്തമായ നൈനാന്‍സ് വേള്‍ഡ് സീരീസ് എന്ന കാര്‍ട്ടൂണ്‍ പരമ്പരയുടെ സ്രഷ്ടാവാണ്. കുട്ടികളുടെ മാസികയായ ടാര്‍ഗറ്റിലെ ‘ഡിറ്റക്ടീവ് മൂച്ച്വാല’യ്ക്കു പിന്നിലും അജിത് നൈനാനായിരുന്നു.
രാഷ്ട്രീയത്തിനപ്പുറം ദൈനംദിന ജീവിത്തെ ബാധിക്കുന്ന സാമൂഹിക വിഷയങ്ങള്‍ അദ്ദേഹം സസൂക്ഷ്മമായി നിരീക്ഷിച്ച് കാര്‍ട്ടൂണുകള്‍ തയാറാക്കിയിരുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ്‌സ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അനുശോചനം അറിയിച്ചു.