Thursday, May 9, 2024
keralaLocal NewsNews

ചെറിയ തോട്ടിൽ  മരം വെട്ടിയിട്ടു :നീരൊഴുക്ക് തടഞ്ഞു;മാലിന്യം അടിഞ്ഞുകൂടിയതായി പരാതി.

എരുമേലി:എരുമേലി ടൗണിൽ കൂടി ഒഴുകുന്ന ചെറിയ തോട്ടിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നതായി പരാതി. കഴിഞ്ഞദിവസം ചെറിയ തോട്ടിലേക്ക് മരം വെട്ടിയിട്ടതാണ് മാലിന്യങ്ങൾ അടിഞ്ഞു കൂടാൻ കാരണമായത് . ഇന്നലെ പെയ്ത മഴയിൽ മാലിന്യങ്ങൾ ഒഴുകി എത്തിയിരുന്നു.എന്നാൽ മരം വെട്ടി ഇട്ടതോടെ ഒഴുകി പോകാനാകാതെ  തോട്ടിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടുകയായിരുന്നു. മാലിന്യങ്ങൾ അടിഞ്ഞു കൂടിയതോടെ കൊതുകും, ഈച്ചയും,ദുർഗന്ധവും വർധിച്ചിരിക്കുകയാണ്. ഗുരുതരമായ ആരോഗ്യ –  പരിസ്ഥിതി പ്രശ്നങ്ങളാണ്  ഉണ്ടാക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു.വെട്ടിയിട്ട മരക്കഷണങ്ങൾ തോട്ടിൽ നിന്നും മാറ്റാത്തതാണ് പ്രധാന കാരണമെന്നും നാട്ടുകാർ പറഞ്ഞു. അടിയന്തരമായി നീരൊഴുക്ക് തടഞ്ഞു കിടക്കുന്ന മരങ്ങൾ എടുത്തുമാറ്റി മാലിന്യങ്ങൾ നീക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
എന്നാൽ ചെറിയ തോട്ടിൽ മാലിന്യനിക്ഷേപം വ്യാപകമാവുകയാണെന്നും ആരോഗ്യ വകുപ്പും –  പോലീസും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.