Wednesday, May 15, 2024
keralaNewspolitics

പുതുപ്പള്ളിയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് ജെയ്ക്ക് സി തോമസ്

പുതുപ്പള്ളി:  ജനവിധി മാനിക്കുന്നു. പുതുപ്പള്ളിയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് ജെയ്ക്ക് സി തോമസ്. എല്‍ ഡി എഫിന്റെ അടിസ്ഥാന വോട്ട് ചോര്‍ന്നിട്ടില്ല. 41, 9282 വോട്ട് ലഭിച്ചു. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഉത്തരവാദിത്തം നിര്‍വ്വഹിച്ചു.  ഉമ്മന്‍ ചാണ്ടി മരിച്ചിട്ട് ദിവസങ്ങള്‍ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പായിരുന്നു. ഇവിടെ രാഷ്ട്രീയം 2021 ലേതു പോലെ ചര്‍ച്ച ചെയ്യപ്പെട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഷ്ട്രീയത്തെക്കുറിച്ച് സംവദിക്കാമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടത്. അത് നടന്നിട്ടില്ല’. ജെയ്ക് പറഞ്ഞു.2021 ലെ ഭൂരിപക്ഷത്തിലേക്ക് എത്താന്‍ ഇത്തവണ കഴിഞ്ഞിട്ടില്ലെന്നും അക്കാര്യം പരിശോധിക്കും.ബിജെപിയുടെ വോട്ടുകള്‍ വ്യാപകമായി ചോര്‍ന്നിട്ടുണ്ട്. ബി ജെ പി യും കോണ്‍ഗ്രസും ഒത്തൊരുമിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് എന്ന് പരിശോധിക്കണം.വോട്ടു ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. നിയുക്ത എംഎല്‍എക്ക് ഭാവുകങ്ങള്‍. ഏതെങ്കിലും ഒരു സമുദായത്തിന്റെയോ ജാതിയുടെയോ പിന്തുണ കൊണ്ടല്ല 2021 ല്‍ ഇടതുപക്ഷത്തിന് മികച്ച വോട്ട് ലഭിച്ചത്. ബി.ജെ.പിയുടെ വോട്ടുകള്‍ ചോദിച്ചു വാങ്ങിയിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെങ്കില്‍ ഈകണക്കുകളോട് ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്നതായിരിക്കും. അക്കാര്യം കോണ്‍ഗ്രസ് തന്നെ വിശദീകരിക്കട്ടെയെന്നും ജെയ്ക് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍  ജീവിത പ്രശ്നങ്ങളും വികസനവുമാണ് എല്‍.ഡി.എഫ് മുന്നോട്ടുവെച്ചത്. പക്ഷേ പുതുപ്പള്ളിയുടെ വികസനവും ജീവിത പ്രശ്നങ്ങളുമൊക്കെ ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറായപ്പോള്‍ അതിനോട് യു.ഡി.എഫ് മുഖംതിരിച്ചു. ചില പേരുകളെ സൃഷ്ടിച്ച് അതിന്‍റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടാക്കുകയെന്നത് മാത്രമായിരുന്നു അവരുടെ ശ്രമം. തെരഞ്ഞെടുപ്പ് ഫലത്തില്‍ ഏകപക്ഷീയമായ വിധതീര്‍പ്പിനില്ല. പുതുപ്പള്ളിയുടെ മുന്നേറ്റത്തിനും വികസനത്തിനുമുള്ള രാഷ്ട്രീയ സമരങ്ങളും ശ്രമങ്ങളും ഇനിയും തുടരും- ജെയ്ക്ക് സി. തോമസ് പറഞ്ഞു.

ബി.ജെ.പിയുടെ വോട്ടുനില സംബന്ധിച്ച് മുന്‍പും വിശദീകരിച്ചതാണ്. കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ചൂണ്ടികാണിച്ചത്. 2019ല്‍, 20911 വോട്ടുകളുള്ള പാര്‍ട്ടിയായിരുന്നു പുതുപ്പള്ളിയില്‍ ബി.ജെ.പി. 2021ല്‍ അത് നേര്‍ പകുതിയായി 10694 കുറഞ്ഞു . 2023ല്‍ 6447 ആയി. 50 ശതമാനത്തോളമാണ് ഇടിവ്. ബി.ജെ.പിയുടെ വോട്ട് ആര് ചെയ്തു ആര്‍ക്ക് ചെയ്തുവെന്നതില്‍ ഞാന്‍ തീര്‍പ്പുകല്‍പ്പിക്കുന്നില്ല. സമാന്യ യുക്തികൊണ്ട് ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടാകും. എന്തുകൊണ്ട് ബി.ജെ.പിയുടെ വോട്ട് കൂപ്പുകുത്തിയതെന്നും ആര്‍ക്ക് വോട്ടു നല്‍കിയെന്നെല്ലാം പരിശോധിക്കപ്പെടട്ടെയെന്നും ജെയ്ക്ക് സി തോമസ് പറഞ്ഞു.