Thursday, May 2, 2024
educationkeralaNews

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; രണ്ടാമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകളില്‍ 2020-21 വര്‍ഷത്തേക്കുള്ള ഡിഗ്രി പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ താഴെ പ്രതിപാദിച്ചിട്ടുള്ള മാന്‍ഡേറ്ററി ഫീസ് അടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കേണ്ടതാണ്.എസ് സി /എസ് ടി/ ഒഇസി , വിഭാഗങ്ങള്‍ 115/ രൂപ,മറ്റുള്ളവര്‍ 480/ രൂപ,ഒന്നും രണ്ടും അലോട്ട്‌മെന്റ് ലഭിച്ച് മാന്‍ഡേറ്ററി അടച്ച എല്ലാ വിദ്യാര്‍ഥികളും അതത് കോളേജുകളില്‍ സ്ഥിരമായോ താല്‍ക്കാലികമായോ പ്രവേശനം നേടേണ്ടതാണ്.സര്‍വകലാശാല വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാകുന്ന അഡ്മിറ്റ് കാര്‍ഡ് /അലോട്ട്‌മെന്റ് കാര്‍ഡിലെ ദിവസവും സമയവും അതത് കോളേജില്‍ ബന്ധപ്പെട്ട് ഉറപ്പുവരുത്തി മതിയായ എല്ലാ രേഖകളും സഹിതം ഹാജരാകേണ്ടതാണ്.

കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്ന പക്ഷം ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ്ങിലൂടെ പ്രവേശനത്തിനുള്ള അനുമതി കോളേജുകള്‍ നല്‍കുന്നതാണ്. അഡ്മിറ്റ് കാര്‍ഡിലെ സമയക്രമത്തില്‍ കോളേജുകളില്‍ ഹാജരാക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ കോളേജുമായി ബന്ധപ്പെട്ട് 15.10.2020 നു മുമ്പായി അതത് കോളേജുകളില്‍ പ്രവേശനം നേടേണ്ടതാണ്.താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ കോളേജുകളില്‍ യാതൊരു ഫീസും അടക്കേണ്ടതില്ല. സ്ഥിര പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടിസി ഒഴികെയുള്ള യോഗ്യതാപരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കോളേജിലെ പരിശോധനകള്‍ക്കു ശേഷം പ്രവേശനം നേടുന്ന ദിവസം തന്നെ തിരിച്ചു വാങ്ങാവുന്നതാണ് .അലോട്ട്‌മെന്റ് പരിശോധിക്കുന്നതിനും, കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക…
അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സര്‍ക്കാര്‍ അഗീകൃത സംരഭം)
മസ്ജിദ് ബസാര്‍, എരുമേലി
04828 210005
9447348114
9495487914