Sunday, May 12, 2024
keralaNewsObituary

”വഴക്കിനൊടുവില്‍ കഴുത്തറുത്ത് കൊന്നു “; 40 കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍

പാലക്കാട്: പെരുവമ്പില്‍ 40 കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി. അയ്യപ്പന്‍ എന്ന ബഷീറിനെ തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി കൊലപാതകം നടത്തിയശേഷം ശനിയാഴ്ച്ച പുലര്‍ച്ചെയാണ് പ്രതിയായ അയ്യപ്പന്‍ ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് വഴി ബൈക്കില്‍ തമിഴ് നാട്ടിലേക്ക് കടന്നത്. കമ്പം, തേനി ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഇന്ന് രാവിലെയാണ് അന്വേഷണ സംഘം പിടികൂടിയത്.