Thursday, May 9, 2024
keralaNews

മന്ത്രി കെ ടി ജലീലിന് കോവിഡ് സ്ഥിരീകരിച്ചു.

മന്ത്രി കെ ടി ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മന്ത്രി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ ഐസൊലേഷനിലേക്ക് മാറിയിട്ടുണ്ട്.ഇന്ന് വൈദ്യുതി മന്ത്രി എംഎം മണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മന്ത്രി മണിയെ ഇന്ന് ഉച്ചയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇരുവരുടേയും ആരോഗ്യ നില തൃപ്തികരമാണ്.സംസ്ഥാനത്ത് അഞ്ച് മന്ത്രിമാര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജന്‍,വി എസ് സുനില്‍കുമാര്‍, എന്നിവര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.