Wednesday, May 15, 2024
indiaNewsworld

മുന്‍ ഗവര്‍ണറും സിബിഐ ഡയറക്ടറുമായിരുന്ന അശ്വനി കുമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍

 

മുന്‍ സി.ബി.ഐ ഡയറക്ടര്‍ അശ്വനി കുമാറിനെ ഷിംലയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണിപ്പൂര്‍, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 69കാരനായ അദ്ദേഹം കുറച്ചുകാലമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു.അശ്വനി കുമാര്‍ ആത്മഹത്യ ചെയ്തതാണെന്ന് ഷിംല പൊലീസ് സൂപ്രണ്ട് മോഹിത് ചൗള പറഞ്ഞു. ഇംഗ്ലീഷില്‍ എഴുതിയ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഈ ജീവിതത്തില്‍ അതിരറ്റ സന്തോഷവാനാണെന്നും അടുത്ത യാത്രക്കൊരുങ്ങുകയാണെന്നുമാണ് കുറിപ്പിലുള്ളത്.കൈയെഴുത്ത് അദ്ദേഹത്തിന്‍േറതു തന്നെയാണെന്ന് കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്.ഭാര്യയും ഒരു മകനുമാണ് അദ്ദേഹത്തിനുള്ളത്.2006 മുതല്‍ 2008 വരെ ഹിമാചല്‍ പ്രദേശ് ഡി.ജി.പിയായിരുന്ന അശ്വനി കുമാര്‍ പിന്നീട് രണ്ടുവര്‍ഷം സി.ബി.ഐ ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. വിവാദമായ ആരുഷി തല്‍വാര്‍ കൊലക്കേസ് സി.ബി.ഐ അന്വേഷിച്ചത് അശ്വനി ഡയറക്ടറായിരുന്ന വേളയിലായിരുന്നു. 2013 മുതല്‍ 2014 വരെ നാഗാലാന്‍ഡ് ഗവര്‍ണറായിരുന്ന അദ്ദേഹം, ഇക്കാലയളവില്‍ കുറച്ചുകാലം മണിപ്പൂര്‍ ഗവര്‍ണറുടെ ചുമതലയിലുണ്ടായിരുന്നു.