ഡല്‍ഹി ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജി ഭൂഷണെതിരെ കേസെടുക്കുമെന്ന് പോലീസ് . എഫ്‌ഐആര്‍ എടുത്താല്‍ മാത്രം പോരാ കുറ്റവാളി ശിക്ഷിക്കപ്പെടണം. നിഷ്പക്ഷ അന്വേഷണം നടത്തി ജയിലില്‍ അടയ്ക്കണമെന്ന് ഗുസ്തി താരങ്ങള്‍ ഡല്‍ഹിയില്‍ വാര്‍ത്ത സമ്മളനത്തില്‍ വ്യക്തമാക്കി. ഒരുപാട് തെളിവുകള്‍ നല്‍കിയിട്ടുണ്ട്. ബ്രിജി ഭൂഷനെതിരെ ധാരാളം എഫ്‌ഐആറുകള്‍ ഉണ്ട്. അതിലൊന്നും നടപടികള്‍ എടുത്തിട്ടില്ലെന്ന് ഗുസ്തി തരാം ബജ്‌റംഗ് പൂനിയ വ്യക്തമാക്കി. വിഷയത്തില്‍ സുപ്രീംകോടതിയില്‍ അല്ലാതെ ഒരു സമിതിയിലും വിശ്വാസമില്ലെന്നും ഗുസ്തി താരങ്ങള്‍ വ്യക്തമാക്കി. നീതിക്കായുള്ള പോരാട്ടം വീണ്ടും തുടരും. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള വനിത സംഘടനകള്‍ പിന്തുണച്ചു. ഞങ്ങളെ പിന്തുണയ്ക്കാന്‍ ഇപ്പോള്‍ വന്നില്ലെങ്കില്‍ പിന്നെ എപ്പോള്‍ പിന്തുണയ്ക്കും. വിഷയത്തില്‍ പിന്തുണ നല്‍കിയവര്‍ക്ക് ഗുസ്തി താരങ്ങള്‍ നന്ദി അറിയിച്ചു.