Monday, April 29, 2024
indiaNewsObituary

കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെ സ്ഫോടനം: മൂന്ന് പേര്‍ മരിച്ചതായി സംശയം

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഉണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചതായി സംശയം. പൂര്‍ബ മേദിനിപൂര്‍ ജില്ലയിലാണ് സംഭവം. പ്രാദേശിക നോതവ് രാജ്കുമാര്‍ മന്നയുടെ വീട്ടിലാണ് സ്ഫോടനം നടന്നത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഉച്ചത്തിലുള്ള ശബ്ദം കേട്ട് ആളുകള്‍ എത്തിനോക്കിയപ്പോഴാണ് വീട്ടില്‍ സ്‌ഫോടനം നടന്നതായി കണ്ടെത്തിയത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. വീട്ടില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ബോംബ് പൊട്ടിത്തെറിച്ചാണോ സ്ഫോടമുണ്ടായത് എന്നും സംശയമുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി കോണ്ടയില്‍ റാലി നടത്താനിരിക്കെയാണ് സ്ഫോടനം നടന്നത്. പോലീസ് എത്തി വിശദമായ അന്വേഷണം നടത്തി.