Thursday, May 16, 2024
Uncategorized

ഖത്തര്‍ ലോകകപ്പ്: പ്രീ ക്വാര്‍ട്ടര്‍ ടീമുകളും എതിരാളികളും

ദോഹ: അട്ടിമറികളേറെ കണ്ട ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ക്ക് ശേഷം ഖത്തര്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി. 16 ടീമുകള്‍ നാല് ദിവസമായി ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ ഇന്ന് നെതര്‍ലന്‍ഡ്‌സ് അമേരിക്കയെ നേരിടും. രാത്രി 8.30നാണ് മത്സരം. രണ്ടാമത്തെ മത്സരത്തില്‍ അര്‍ജന്റീന ഓസ്‌ട്രേലിയയെ നേരിടും.ഫ്രാന്‍സ് നാളെ രാത്രി 8.30ന് പോളണ്ടിനെയും ഇംഗ്ലണ്ട് രാത്രി 12.30ന് സെനഗലിനെയും നേരിടും.ജപ്പാന്‍ തിങ്കളാഴ്ച രാത്രി 8.30ന് ക്രൊയേഷ്യയെയും ബ്രസീല്‍ രാത്രി 12.30ന് തെക്കന്‍ കൊറിയയെയും നേരിടും. ചൊവ്വാഴ്ച സ്‌പെയിന്‍ മൊറോക്കോയെയും പോര്‍ച്ചുഗല്‍ സ്വിസര്‍ലന്‍ഡിനെയും നേരിടുന്നതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം തെളിയും. ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീന, ബ്രസീല്‍, ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം തോല്‍വി അറിഞ്ഞപ്പോള്‍ പ്രീ ക്വാര്‍ട്ടറിലെത്തിയ പ്രമുഖ ടീമുകളില്‍ ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്‌സുമാണ് തോല്‍വി അറിയാത്ത ടീമുകള്‍. പക്ഷെ ഇരുടീമുകള്‍ക്കും താരതമ്യേന ദുര്‍ബലരായ എതിരാളികളോട് സമനിലയില്‍ കുരുങ്ങിയതിന്റെ ക്ഷീണമുണ്ട്.

03-12-20222: Netherlands v USA, ഇന്ത്യന്‍ സമയം രാത്രി 8.30

03-12-20222: Argentina v Australia, ഇന്ത്യന്‍ സമയം രാത്രി 12.30

04-12-20222: France v Poland, ഇന്ത്യന്‍ സമയം രാത്രി 8.30

04-12-20222: England v Senegal, ഇന്ത്യന്‍ സമയം രാത്രി 12.30

05-12-20222: Japan v Croatia, ഇന്ത്യന്‍ സമയം രാത്രി 8.30

05-12-20222: Brazil v South Korea, ഇന്ത്യന്‍ സമയം രാത്രി 12.30

06-12-20222:Morocco v Spain,ഇന്ത്യന്‍ സമയം രാത്രി 8.30

06-12-20222:Portugal v Switzerland, ഇന്ത്യന്‍ സമയം രാത്രി 12.30.