Friday, May 3, 2024
indiaNewspolitics

ഹിന്ദുക്കളേക്കാള്‍ മികച്ച സുഹൃത്തും – ഇന്ത്യയേക്കാള്‍ മികച്ച സ്ഥലവും മുസ്ലീങ്ങള്‍ക്ക് ഉണ്ടാകില്ല; ഷാനവാസ് ഹുസൈന്‍

ന്യൂഡല്‍ഹി: ഹിന്ദുക്കളേക്കാള്‍ മികച്ച സുഹൃത്തും – ഇന്ത്യയേക്കാള്‍ മികച്ച സ്ഥലവും മുസ്ലീങ്ങള്‍ക്ക് ഉണ്ടാകില്ല; ഷാനവാസ് ഹുസൈന്‍.ഗോഹത്യയ്ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ബില്‍ പാസാക്കേണ്ടതുണ്ടെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഷാനവാസ് ഹുസൈന്‍. താന്‍ ഒരു ഗോമാതാ ഭക്തനാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലത്ത് ആരും പശുവിനെ കൊല്ലാന്‍ ധൈര്യപ്പെടില്ലെന്ന് പൂര്‍ണ്ണ ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോവധം നിരോധിക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ കര്‍പത്രി ജി മഹാരാജിനുള്ള ഏറ്റവും മികച്ച ആദരവ് ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.1966 ല്‍ ഗോസംരക്ഷണത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സന്യാസിമാര്‍ക്കും ഗോഭക്തര്‍ക്കും ആദരമര്‍പ്പിക്കുന്ന അര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മുസ്ലീങ്ങള്‍ക്ക് ഇന്ത്യയേക്കാള്‍ മികച്ച സ്ഥലവും ഹിന്ദുക്കളേക്കാള്‍ മികച്ച സുഹൃത്തും ഉണ്ടാവില്ല. ലോകത്തില്‍ 100 കോടി ഹിന്ദുക്കളുള്ള രാജ്യമാണ് ഇന്ത്യ.പക്ഷേ ഇന്ത്യയെ ഒരു മതേതര ജനാധിപത്യരാജ്യമായി പ്രഖ്യാപിക്കുന്നില്ല.കാരണം ഇവിടുത്തെ ഭൂരിപക്ഷം ജനങ്ങളും വസുധൈവ കുടുംബത്തില്‍ വിശ്വസിക്കുന്നു. അവര്‍ രാജ്യം വിഭജിച്ച് വര്‍ഗീയത പുലര്‍ത്തിയിരുന്നെങ്കില്‍ ഇന്ത്യ തകര്‍ന്ന് തരിപ്പണമായേനെ എന്ന് അദ്ദേഹം വ്യക്തമാക്കി. സിഎഎയും മുത്തലാഖ് നിയമവും നടപ്പിലാക്കാനും ഗോവധനിരോധന നിയമം കൊണ്ടുവരാനും മുസ്ലീങ്ങള്‍ മുന്‍കൈ എടുത്ത് മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ ആദ്യം മുത്വലാഖ് ബില്ലും സിഎഎയും അവതരിപ്പിച്ചപ്പോള്‍ ചിലര്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാക്കി. എന്നാല്‍ ഇന്ന് എല്ലാം കെട്ടടങ്ങി, ബഹളങ്ങളില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.