Friday, May 17, 2024
keralaNews

ചുഴലിക്കാറ്റ് ഉഗ്രരൂപം പ്രാപിക്കാന്‍ സാധ്യത

അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദം തീവ്ര ന്യൂനമര്‍ദമായി. നാളെ പുലര്‍ച്ചയോടെ കര്‍ണാടക തീരത്തുവച്ച് ‘ടൗട്ടെ’ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ചുഴലിക്കാറ്റ് ഉഗ്രരൂപം പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

കനത്ത മഴയില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നൂറ് ഏക്കറോളം പാടത്ത് വെള്ളം കയറി. നെയ്യാറിലെ വെള്ളം ഉയര്‍ന്നതോടെയാണ് പാടത്ത് വെള്ളം കയറിയത്.

കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ചെല്ലാനത്ത് വീടുകളിലേക്കു വെള്ളം കയറുന്നു.അഞ്ചുതെങ്ങ് പൂത്തുറയില്‍ ശക്തമായ കടല്‍ ആക്രമണം. വള്ളങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നവര്‍.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഇന്ന് വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.അറബിക്കടലിലെ ന്യൂനമര്‍ദ്ദം; അഞ്ച് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് അതീവ ജാഗ്രത.