Tuesday, May 21, 2024
keralaNews

വളര്‍ത്തുനായയെ കെട്ടിവലിച്ച് ക്രൂരത: കര്‍ശന നടപടി എടുക്കണമെന്ന് മനേക ഗാന്ധി…

വളര്‍ത്തുനായയെ ഉപേക്ഷിക്കാനായി കാറിനു പിറകില്‍ കെട്ടി അര കിലോമീറ്ററോളം വലിച്ചിഴച്ച കേസില്‍ ഇടപെട്ട് ബിജെപി നേതാവ് മനേക ഗാന്ധി. ഡിജിപിയെയും ആലുവ റൂറല്‍ എസ്പിയെയും ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തേടി. പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കാറില്‍ പിന്നാലെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നെടുമ്പാശേരി സ്വദേശി അഖിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. റോഡിലൂടെ വലിച്ചിഴച്ചതിലൂടെ നായയുടെ ശരീരം മുഴുവന്‍ മുറിഞ്ഞിരുന്നു. ഒപ്പം കാലിലെ എല്ലുകള്‍ കാണാവുന്ന തരത്തില്‍ തൊലി അടര്‍ന്നും പോയിരുന്നു. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ കുത്തുകര ചാലാക്ക സ്വദേശി യൂസഫിനെ (62) പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടിരുന്നു. നായ തന്റേതാണെന്നും വീട്ടില്‍ ശല്യമായതിനെ തുടര്‍ന്ന് കാറില്‍ കെട്ടി വലിച്ച് കളയാന്‍ കൊണ്ടുപോയതാണെന്നും ഇയാള്‍ സമ്മതിച്ചു.