Friday, May 17, 2024
keralaNews

സ്വപ്രഭാനന്ദ സ്വാമിജിയുടെ സത്സംഗവും ഭജനയും ഇന്ന് അഞ്ചുമണിക്ക്

രാമകൃഷ്ണമിഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സായ ബേലൂര്‍ മഠത്തില്‍നിന്നും വിശ്രമ ജീവിതം നയിക്കുവാനായെത്തിയ സന്ന്യാസിവര്യന്‍ സ്വപ്രഭാനന്ദ
സ്വാമിജിയുടെ നാടിന്റെ നാനാഭാഗങ്ങളിലുമുള്ള ശിഷ്യരും പരിചയക്കാരും ഒരുമിച്ച് ചേരുന്ന സത്സംഗവും ഭജനയും ഇന്ന് നടക്കും.

സ്വാമിജി ശിലാസ്ഥാപനം നിര്‍വഹിച്ച മീനച്ചില്‍ താലൂക്കിലെ പ്രമുഖ വിദ്യാലയമായ ഐങ്കൊമ്പ് അംബികാ വിദ്യാഭവന്‍ സ്‌കൂളില്‍ വെച്ച് വൈകിട്ട് അഞ്ചിന് പരിപാടികള്‍ ആരംഭിക്കും.അംബികാ എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റും പാറേക്കാവ് ദേവി ക്ഷേത്രം ദേവസ്വവുമാണ് സൗഹൃദസംഗമത്തിന്റെ സംഘാടകര്‍.സ്വാമിജിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 9995768659