Sunday, April 28, 2024
keralaNewspolitics

ബിനീഷ് കോടിയേരി ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍

ബിനീഷ് കോടിയേരിയെ ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കി.മയക്കുമരുന്ന് കേസിലെ മൊഴിയില്‍ പൊരുത്തക്കേട് ഉണ്ടായതിനെ തുടര്‍ന്നാണ് ബിനീഷ് കോടിയേരിയുടെ അറസ്‌ററ് രേഖപ്പെടുത്തിയത്.ഫോണില്‍ ഉള്ള വിവരങ്ങള്‍ എല്ലാം നശിപ്പിക്കാന്‍ ശ്രമിച്ചു. ഇന്ന് ആറു മണിക്കൂര്‍ നേരമാണ് ബിനീഷിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനുശേഷം ഇഡി ഓഫിസില്‍വച്ചുതന്നെയാണ് കസ്റ്റഡിയിലെടുത്തത്.
ഇത് കേസില്‍ മുമ്പ് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ സുഹൃത്ത് അനൂബ് മുഹമ്മദ് ഉള്ള ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്കാണ് കൊണ്ടുപോകുന്നത്.