Saturday, May 11, 2024
Local NewsNews

ആശുപത്രി വികസനം : എരുമേലിയില്‍ ഇ ഡി സി യുടെ പ്രതിഷേധ ധര്‍ണ്ണ ഇന്ന്

എരുമേലി: ലക്ഷക്കണക്കിന് ശബരിമല തീര്‍ത്ഥാടകരെത്തുന്ന എരുമേലിയുടെ വികസനത്തിന് ആദ്യം പ്രാധാന്യം നല്‍കേണ്ടത് എരുമേലി ആശുപത്രിയുടെ വികസനത്തിനാണെന്ന് ചൂണ്ടിക്കാട്ടിയുള്ള എരുമേലി ഡെവലെപ്പ് മെന്റ് കൗണ്‍സില്‍ (ഇ ഡി സി ) യുടെ പ്രതിഷേധ ധര്‍ണ്ണ നാളെ  8/10 നടക്കും. മുഖ്യമന്ത്രിക്കടക്കം – മന്ത്രിമാരായ വീണ ജോര്‍ജ്, വി എന്‍ വാസവന്‍ എന്നിവര്‍ക്ക് എഴായിരം പേര്‍ ഒപ്പിട്ട നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധമെന്നും ഭാരവാഹികള്‍ പറഞ്ഞു. രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ , സാമുദായിക സംഘടനകള്‍ പങ്കെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു . എരുമേലി ഡെവലെപ്പ് മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ബാബു തോമസ്, വൈസ് ചെയര്‍മാന്‍ എന്‍. കെ രാജന്‍, ജനറല്‍ സെക്രട്ടറി കെ. പി മോഹനന്‍ , ട്രഷറര്‍ ജയിംസ് സഞ്ചായത്തില്‍, സെക്രട്ടറിമാരായ ശ്രീകുമാര്‍ , വത്സല മുരളി എന്നിവര്‍ പറഞ്ഞു.