Thursday, May 2, 2024
keralaNewspolitics

മയക്ക് മരുന്ന് കച്ചവടം ;ബിനീഷ് കൊടിയേരി അറസ്റ്റ് ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല.

ബംഗളൂരു മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. മയക്കുമരുന്ന് കേസില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനെ ഇടി അറസ്റ്റ് ചെയ്തതോടെ കേരളം തല താഴ്‌ത്തേണ്ട അവസ്ഥയായി.നാട് ഭരിക്കുന്നത് കൊള്ളസംഘമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.പാര്‍ട്ടി സെക്രട്ടറിയുടെ മകനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു.
സംസ്ഥാന ഗവണ്‍മെന്റ് തന്നെ കസ്റ്റടിയിലായി. ഭരണം തന്നെ ദുരുപയോഗം ചെയ്തു .ബംഗളൂരു മയക്കുമരുന്ന് കേസ് ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ബിനീഷ് കൊടിയേരി ഇ ഡി അറസ്റ്റ് ചെയ്ത സംഭവത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത് രംഗത്തെത്തിയത്.മയക്കുമരുന്ന് കേസില്‍ കേരളത്തില്‍ അന്വേഷണമില്ല.ലഹരി മരുന്ന് വാങ്ങാനായി ബിനീഷ് കൊടിയേരി പണം ഉപയോഗിച്ചു.പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടിലും മയക്കുമരുന്നു കച്ചവടമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരനെ അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിയെ ഇ ഡി ചെയ്തത്.