Sunday, May 12, 2024
indiaNewspolitics

124 സീറ്റുകളില്‍ ലീഡ് നേടി മഹാസഖ്യത്തെ പിന്തള്ളി എന്‍ഡിഎ സഖ്യം

ബിഹാര്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡ് നില മാറി മറിയുന്നു. 243 നിയമസഭാ സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ ഒരു ഘട്ടത്തില്‍ 124 സീറ്റുകളില്‍ വരെ ലീഡ് നേടി മഹാസഖ്യത്തെ പിന്തള്ളി എന്‍ഡിഎ സഖ്യം ബിഹാറില്‍ ലീഡ് ചെയ്യുന്നു.രാവിലെ പത്ത് മണിക്കുള്ള ലീഡ് നില അനുസരിച്ച് 119 സീറ്റുകളില്‍ ജെഡിയു – ബിജെപി സഖ്യം ലീഡ് ചെയ്യുന്നു. മഹാസഖ്യം 114 സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. ഇരുമുന്നണികളേയും വെല്ലുവിളിച്ച് ഒറ്റയ്ക്ക് മത്സരിച്ച ചിരാഗ് പാസ്വാന്റെ എല്‍ജെപി ആറ് സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്.