Sunday, April 28, 2024
keralaNews

ബാലചന്ദ്രകുമാര്‍ പോലീസിന് മൊഴി നല്‍കി

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരെ വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ തെളിവ് നല്‍കുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. സാക്ഷികളെ സാമ്പത്തികമായി സ്വാധീനിക്കാനും കായികമായി നേരിടാനും ശ്രമമുണ്ടായി. ദിലീപിനും ബന്ധുക്കള്‍ക്കും എതിരായ ഡിജിറ്റല്‍ തെളിവുകള്‍ പോലീസിന് കൈമാറി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പോലീസിന് മൊഴി നല്‍കി.