Thursday, May 9, 2024
keralaNews

നടിയെ ആക്രമിച്ച കേസ്; വെള്ളിയാഴ്ചവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ല

നടന്‍ ദിലീപിനെ വെള്ളിയാഴ്ചവരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നടിയെ ആക്രമിച്ച കേസില്‍ വിസ്താരം വൈകിപ്പിക്കാനുള്ള ശ്രമമെന്ന് ദിലീപ്. ഗൂഢാലോചനക്കേസിന് പിന്നില്‍ ദുരുദ്ദേശ്യമെന്നും ദിലീപ് ഹൈക്കോടതിയില്‍ വാദിച്ചു. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടുതേടി. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരെ വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ തെളിവ് നല്‍കുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. സാക്ഷികളെ സാമ്പത്തികമായി സ്വാധീനിക്കാനും കായികമായി നേരിടാനും ശ്രമമുണ്ടായി. ദിലീപിനും ബന്ധുക്കള്‍ക്കും എതിരായ ഡിജിറ്റല്‍ തെളിവുകള്‍ പൊലീസിന് കൈമാറി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കി.