Thursday, May 2, 2024
keralaNews

ഇന്ന് മകരവിളക്ക്

പത്തനംതിട്ട: ഇന്ന് മകരവിളക്ക്. ദര്‍ശനത്തിനായി നിരവധി തീര്‍ത്ഥാടകരാണ് സന്നിധാനത്തും പമ്പയിലും ഉള്‍പ്പെടെ എത്തിയിരിക്കുന്നത്. മകരസംക്രമ പൂജയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഉച്ചയ്ക്ക് 2.29 നാണ് അഭിഷേകം. വൈകീട്ട് അഞ്ചരയോടെ തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയില്‍ എത്തും, തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവരും. ആറെ മുക്കാലോടെ തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും പിന്നാലെ മകരവിളക്ക് ദര്‍ശനവും നടക്കും.

കൊവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ ഉണ്ടെങ്കിലും 75,000ത്തോളം തീര്‍ഥാടകര്‍ ദര്‍ശനത്തിന് എത്തും എന്നാണ് ദേവസ്വംബോര്‍ഡ് കണക്ക് കൂട്ടുന്നത്.
ഉച്ചയ്ക്ക് 2.29 നാണ് മകരസംക്രമ പൂജ. വൈകീട്ട് 6.30 ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന. തുടര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയിക്കും. ളാഹ സത്രത്തില്‍ നിന്ന് നാളെ പുലര്‍ച്ച യാത്ര പുനരാരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര വൈകീട്ട് അഞ്ചരയോടെ ശരംകുത്തിയിലെത്തും. അവിടെ വച്ച് ആചാരപരമായ വരവേല്‍പ്പ്.

പാണ്ടിത്താവളം ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ മകരജ്യോതി ദര്‍ശിക്കാമെങ്കിലും പര്‍ണ്ണശാല കെട്ടാന്‍ അനുവാദമില്ല. രാവിലെ പത്ത് മണി മുതല്‍ നിലയ്ക്കലില്‍ നിന്നും 11.30 മുതല്‍ പമ്പയില്‍ നിന്നും ഭക്തര്‍ക്ക് സന്നിധാനത്തേക്ക് പോകാന്‍ നിയന്ത്രണമുണ്ട്. പരമാവധി 75000 ഭക്തര്‍ക്കാണ് ദര്‍ശന സൗകര്യം. ഇതുവരെ ഈ വര്‍ഷം 128 കോടി രൂപയാണ് ശബരിമലയിലെ വരുമാനം. ഒമിക്രോണില്‍ അന്യസംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ശബരിമലയേയും ബാധിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സീനെടുത്ത സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനകമെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ തീര്‍ത്ഥാടകര്‍ കൈയില്‍ കരുതണം.