Tuesday, May 14, 2024
indiaNews

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസി താലിബാന്‍കാര്‍ പരിശോധിച്ചു.

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസി താലിബാന്‍കാര്‍ പരിശോധിച്ചു. കാണ്ഡഹാറിലേയും ഹെറാത്തിലേയും കോണ്‍സുലേറ്റില്‍ രേഖകള്‍ക്കായി തിരച്ചില്‍ നടത്തുകയും രണ്ടിടങ്ങളിലും ഉണ്ടായിരുന്ന വാഹനങ്ങള്‍ കടത്തിക്കൊണ്ടുപോവുകയും ചെയ്തു.അതിനിടെ, അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന സഹായം ആവശ്യമുള്ള ഇന്ത്യക്കാര്‍ വിദേശകാര്യമന്ത്രാലയം രൂപീകരിച്ച പ്രത്യേക അഫ്ഗാന്‍ സെല്ലുമായി ഉടന്‍ ബന്ധപ്പെടണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ആളുകള്‍ക്ക് ബന്ധപെടാന്‍ പ്രത്യേക ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ നിയന്ത്രണത്തിലുള്ള കാബൂള്‍ വിമാനത്താവളത്തില്‍ ഇന്ത്യന്‍ വ്യോമ സേന വിമാനം സര്‍വീസ് അനുമതിക്കായി കാത്തുകിടക്കുകയാണ്. 300 ഓളം മലയാളികളടക്കം 1650 പേരാണ് രാജ്യത്തേക്ക് വരാന്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുള്ളത്. അനുമതി ലഭിച്ചാലുടന്‍ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ സേന ആരംഭിക്കും.