Monday, April 29, 2024
keralaNews

മാണി സി കാപ്പന്റേത് മാന്യമല്ലാത്ത രാഷ്ട്രീയ നിലപാട്; എ വിജയരാഘവന്‍

പാല എംഎല്‍എ മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടതിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. മാണി സി കാപ്പന്റേത് കാലുമാറ്റമാണെന്ന് എ വിജയരാഘവന്‍ ആരോപിച്ചു. മാന്യതയില്ലാത്ത രാഷ്ട്രീയ നിലപാടാണ്. എന്‍സിപി എല്‍ഡിഎഫില്‍ തന്നെ തുടരുമെന്നും എല്‍ഡിഎഫ് തന്നെ പാലാ സീറ്റില്‍ വിജയിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. മാണി സി കാപ്പന്‍ മുന്നണി വിട്ടത് എല്‍ഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.