Thursday, May 2, 2024
keralaNewsObituary

മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിച്ച പിതാവും മരിച്ചു

തൃശൂര്‍: ചിറക്കേക്കോട് മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിച്ച പിതാവും മരിച്ചു. മകന്റെ കുടുംബത്തെ മുഴുവനും പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതിന് ശേഷം പിതാവ് ജോണ്‍സണ്‍ വിഷം കഴിച്ചിരുന്നു. തുടര്‍ന്ന് തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവെയാണ് മരിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് പോലീസ് പറയുന്നു. മകന്റെ ഭാര്യ ലിജി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.   കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ജോണ്‍സണും ഭാര്യയും മകനും കുടുംബവുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. അര്‍ദ്ധരാത്രിയില്‍ ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടതിന് ശേഷം മകനെയും കുടുംബത്തെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പിന്നാലെ ഇയാള്‍ പുറത്തേക്ക് പോയി. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ പ്രദേശവാസികളാണ് മൂവരെയും ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ ജോണ്‍സണായുള്ള അന്വേഷണത്തിനൊടുവിലാണ് വിഷം കഴിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്.