Thursday, April 25, 2024
keralaNewsObituary

ചോറ്റിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു: യുവാവ് മരിച്ചു. 

മുണ്ടക്കയത്തിന് സമീപം ചോറ്റിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു. യുവാവ് മരിച്ചു.ബൈക്ക് യാത്രികനായ മുക്കുളം മുസ്ലിം പള്ളിക്കു സമീപം തേവർകുന്നേൽ ബിജുവിൻ്റെ മകൻ അനന്ദു ബിജു (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. എതിർ ദിശയിലൂടെ അമിതവേഗതയിലെത്തിയ ലോറി ബൈക്ക് യാത്രക്കാരനെ ഇടുകയായിരുന്നു.  കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.നാഷണൽ പെർമിറ്റ് ലോറി അശ്രദ്ധമായി ഓടിച്ച ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തതായി മുണ്ടക്കയം  സി. ഐ  ഷൈൻ കുമാർ  അറിയിച്ചു.