Wednesday, April 17, 2024
keralaNewspolitics

ഉദ്യോഗാര്‍ഥികളുടെ സമരം രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമെന്ന് മന്ത്രി തോമസ് ഐസക്.

ഉദ്യോഗാര്‍ഥികളുടെ സമരം രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമെന്ന് മന്ത്രി തോമസ് ഐസക്. തിരഞ്ഞെടുപ്പ് സമയത്ത് സമരം പൊട്ടിപ്പുറപ്പെടാന്‍ കാരണം മറ്റൊന്നല്ല. എന്നാലും സര്‍ക്കാരിന് തുറന്ന മനസാണെന്നും ചര്‍ച്ചയ്ക്ക് തയാര്‍ ആണെന്നും ഐസക് പറഞ്ഞു.ഉദ്യോഗാര്‍ഥികളും സര്‍ക്കാരും ഇന്നലെ നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. സമരവുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.അതേസമയം ബാഹ്യഇടപെടലാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് മധ്യസ്ഥത വഹിച്ച ഡി വൈ എഫ് ഐ നേതൃത്വവും ആരോപിച്ചിരുന്നു.