Friday, May 3, 2024
indiaNewspolitics

കെജ്രിവാളിന്റെ  അറസ്റ്റില്‍ അടിയന്തിര വാദം ഇല്ല

ദില്ലി : ദില്ലി മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത സംഭവത്തില്‍ അടിയന്തിര വാദം  ഇല്ലെന്ന് സുപ്രീം കോടതി. അറസ്റ്റിനെ തുടര്‍ന്ന് എ എ പി നേതാക്കള്‍ സുപീം കോടതിയെ സമീപിച്ചത്.

ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് ഇഡി കേജരിവാളിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്തത് , ആദ്യമായാണ് രാജ്യത്ത് ഒരു മുഖ്യ മന്ത്രിയായിരിക്കെ ഒരാളെ അഴിമതി കേസില്‍ അറസ്റ്റ് ചെയ്യുന്നത് .

ദില്ലി മദ്യനയ അഴിമതി കേസില്‍ ഇഡി ഒമ്പത് തവണ നോട്ടീസ് അയച്ചിട്ടും സഹകരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. കേജരിവാളിനെ ഇ ഡി ആസ്ഥാനത്തേക്ക് കൊണ്ടുപോപോയി. ഉടനെ വൈദ്യ പരിശോധനയും നടത്തും. കേസ് നാളെ കോടതി എടുക്കും.