Friday, April 19, 2024
keralaNews

സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി.

പാലക്കാട്: സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി. മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം. ക്ലാസില്‍ വെച്ചാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങിയത്.പാമ്പ് കടിച്ചതായുള്ള സംശയത്തില്‍ കുട്ടിയെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്.

സ്‌കൂള്‍ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താന്‍ കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഇവര്‍ സ്‌കൂളിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.പ്രതിഷേധത്തിന് പിന്നാലെ സ്‌കൂളിനെ തകര്‍ക്കാനുള്ള ഗൂഢ നീക്കമാണിതെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ആരോപിച്ചു. ചെറിയ സംഭവത്തെ പെരുപ്പിച്ചു കുട്ടിയെ കൊണ്ട് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിപ്പിച്ചു. സംഭവത്തില്‍ രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.