Saturday, May 4, 2024
indiaNewspolitics

കേജരിവാള്‍ രാജിവയ്ക്കണമെന്ന് ബിജെപി

ദില്ലി : ദില്ലി മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത സംഭവത്തില്‍, കേജരിവാള്‍ രാജിവയ്ക്കണമെന്ന് ബിജെ പി.

ഇത് സംബന്ധിച്ച് ലഫ് ഗവര്‍ണര്‍ നിയമ ഉപദേശം തേടി. അറസ്റ്റില്‍ അടിയന്തിര വാദം ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിജെപിയുടെ നടപടി .

അറസ്റ്റിനെ തുടര്‍ന്ന് എ എ പി നേതാക്കള്‍ സുപീം കോടതിയെ സമീപിച്ചത്. ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് ഇഡി കേജരിവാളിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്തത് ,

ആദ്യമായാണ് രാജ്യത്ത് ഒരു മുഖ്യ മന്ത്രിയായിരിക്കെ ഒരാളെ അഴിമതി കേസില്‍ അറസ്റ്റ് ചെയ്യുന്നത് . ദില്ലി മദ്യനയ അഴിമതി കേസില്‍ ഇഡി ഒമ്പത് തവണ നോട്ടീസ് അയച്ചിട്ടും സഹകരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. കേജരിവാളിനെ ഇ ഡി ആസ്ഥാനത്തേക്ക് കൊണ്ടുപോകും .