Sunday, May 5, 2024
keralaNews

ഭക്ഷ്യവിഷബാധയേറ്റ യുവതിയുടെ മരണം ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര അണുബാധമൂലം

കാസര്‍കോട് :അഞ്ജുശ്രീയുടെ മരണം ആന്തരികാവയവങ്ങളില്‍ ഗുരുതര അണുബാധ മൂലമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ഡിഎംഒയുടെ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറി. ഹോട്ടലിന്റെ ലൈസന്‍സ് ആരോഗ്യവകുപ്പ് റദ്ദാക്കി. അല്‍റൊമാന്‍സിയ ഹോട്ടലിന്റെ ഫ്രീസര്‍ വൃത്തിഹീനമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.കാസര്‍കോട് തലക്ലായില്‍ കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് പെരുമ്പള ബേനൂരിലെ കുമാരന്‍ നായരുടെ മകള്‍ അഞ്ജുശ്രീ (19) പാര്‍വതിയാണ് മരിച്ചത്. സംഭവത്തില്‍ ഹോട്ടല്‍ ഉടമയടക്കം മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.