Saturday, April 27, 2024
keralaNews

പത്തനംതിട്ടയില്‍ കുത്തേറ്റയാള്‍ മരിച്ചു.

പത്തനംതിട്ട :കുന്നന്താനത്ത് കുത്തേറ്റയാള്‍ മരിച്ചു. മുണ്ടിയപ്പള്ളി ഐക്കുഴിയില്‍ ചക്കുങ്കല്‍ തെക്കേടത്ത് സജീന്ദ്രന്‍ (അമ്മിണി-47) ആണ് മരിച്ചത്. വെങ്കോട്ട സ്വദേശി തടി വ്യാപാരി ജോസാണ് കുത്തിയത്. ശനിയാഴ്ച വൈകിട്ട് നാലു മണിക്കായിരുന്നു സംഭവം. സജീന്ദ്രന്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം തിരുവല്ല ടിഎംഎം ആശുപത്രി മേര്‍ച്ചറിയില്‍.