Tuesday, May 14, 2024
keralaNewsObituary

ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു

വാഴക്കാട് പഞ്ചായത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ചെറുവായൂര്‍ കണ്ണത്തൊടിയില്‍ രാമര്‍, ഭാര്യ ലീല, മകന്‍ ലിമേഷ് എന്നിവരാണ് മരിച്ചത്.ഇക്കഴിഞ്ഞ ഏപ്രില്‍ 28 നാണ് കൊവിഡ് ചികിത്സയിരിക്കെ ലിമേഷ് മരിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഏപ്രില്‍ 30നാണ് രാമര്‍ മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച അമ്മ ലീല ഇന്നലെയും മരണത്തിന് കീഴടങ്ങി. അതേസമയം ഇവര്‍ക്ക് എവിടെ നിന്നാണ് രോഗബാധയേറ്റതെന്ന് വ്യക്തമല്ല.