Sunday, May 5, 2024
keralaNewsObituary

ആലപ്പുഴയില്‍ പള്ളി വികാരി തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴയില്‍ കാളാത്ത് പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരി സണ്ണി അറയ്ക്കല്‍ (62) ആണ് മരിച്ചത്.  പള്ളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.പൊലീസ് സ്ഥലത്തെത്തി. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. വൈകിട്ട് പള്ളി കൈക്കാരുടെ യോഗത്തിനെത്തിയവര്‍ വികാരിയെ കാണാതെ തിരഞ്ഞു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. ചേര്‍ത്തല ചെത്തി സ്വദേശിയാണ് ഫാ. സണ്ണി.